Muslim Library

ഇസ്ലാം സത്യമാര്‍ഗം

Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Random books

  • മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളും

    ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്‌, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്ച്ച ചെയ്യപ്പെടുന്നു‌.

    Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം

    Translators: മുഹമ്മദ് കബീര്‍ സലഫി

    Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source: http://www.islamhouse.com/p/317926

    Download:

  • ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനം

    മലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ്‌ വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത്‌ സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്‌. പെണ്ണിനെ ആണാക്കിതീര്ക്കു താണ്‌ വിമോചനമെന്ന്‌ ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ‍' സകലവിധ വിധിവിലക്കുകളും പൊട്ടി‍ച്ചെറിഞ്ഞ്‌ 'സുഖിക്കുന്നതിന്റെ പേരാണത്‌ എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഈ കൃതി

    Reveiwers: ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source: http://www.islamhouse.com/p/314503

    Download:

  • ഋതുമതിയാകുമ്പോള്‍

    സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

    Reveiwers: അബ്ദുറസാക്‌ സ്വലാഹി

    Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍ - ബദീഅ

    Source: http://www.islamhouse.com/p/364626

    Download:

  • തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍

    സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്‍ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്‍സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന്‍ അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം

    Reveiwers: അബ്ദുറസാക്‌ സ്വലാഹി

    Translators: അബ്ദുല്‍ ലതീഫ്‌ സുല്ലമി

    Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source: http://www.islamhouse.com/p/193808

    Download:

  • അല്ലാഹു

    പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    Reveiwers: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    Publisher: നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source: http://www.islamhouse.com/p/334718

    Download:

Select language

Select surah